2009, നവംബര്‍ 12, വ്യാഴാഴ്ച

കവിത - കലികാലം

കരിതേച്ച പാതയിലിരുചക്ര വാഹനം..
തട്ടിയുടച്ചുകൊണ്ടൊരു ശീഘ്ര വാഹനം..
അലക്ഷ്യമായ് ലക്ഷ്യത്തിലേക്കു കുതിക്കവെ
അപകടം കൂടാതെ ശകടമതോടുമൊ?

ഭര്‍ത്താവു തല്‍ക്ഷണം മൃത്യു വരിച്ചതായ്
ദലിത ഗാത്രിയതേതുമറിഞ്ഞീല...
ബോധ രഹിതയാള്‍ വീണൂ കിടക്കവെ...
ചാരത്തണഞ്ഞവരാരെന്നറിവാന്‍!!

കായം കൊതിച്ചോര്‍ കനകം കൊതിച്ചോര്‍
കാമാര്‍ത്തി പൂണ്ടോര്‍ രക്ഷകരാകിലൊ
പിറ്റേന്നു പുഴയിലൂടൊഴുകി നടന്നു പോല്‍
പഴന്തുണി കെട്ടുപോലൊരു ശരീരം!!!

കരള്‍ നൊന്തു പിടയുമ്പോള്‍...
കവിളിണകള്‍ കരയുമ്പോള്‍..
കടലല മാലക‍ളാര്‍ത്തലച്ചോതുന്നു
കളിയല്ല കളിയല്ലിതു കലികാലം.


© രചന: അജി ചിറ്റാര്‍

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ